Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Also Join The Saudi-Turkey-Pakistan

സൗദി-തുർക്കി-പാക് സൈനിക സഖ്യത്തിലേക്കു ബംഗ്ലാദേശും‍ ?

ധാ​​​ക്ക: സൗ​​​ദി അ​​​റേ​​​ബ്യ, പാ​​​ക്കി​​​സ്ഥാ​​​ൻ, തു​​​ർ​​​ക്കി എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ ചേ​​​ർ​​​ന്നു അ​​​ടു​​​ത്തി​​​ടെ രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച പ്ര​​​തി​​​രോ​​​ധ​​​സ​​​ഖ്യ​​​ത്തി​​​ൽ ചേ​​​രാ​​​ൻ സ​​​ന്ന​​​ദ്ധ​​​ത പ്ര​​​ക​​​ടി​​​പ്പി​​​ച്ച് ബം​​​ഗ്ലാ​​​ദേ​​​ശ്. രാ​​​ജ്യ​​​ത്തി​​​ന്‍റെ ദേ​​​ശീ​​​യ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ മു​​​ൻ​​​നി​​​ർ​​​ത്തി അ​​​നു​​​യോ​​​ജ്യ​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്നു ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ ര​​​ണ്ടു സ​​​ഹ​​​മ​​​ന്ത്രി​​​മാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

ആ​​​ഗോ​​​ള സ​​​മ്പ​​​ദ്​​​വ്യ​​​വ​​​സ്ഥ​​​യി​​​ലും വ്യാ​​​പാ​​​ര​​​ത്തി​​​ലു​​​മു​​​ണ്ടാ​​​കു​​​ന്ന മാ​​​റ്റ​​​ങ്ങ​​​ളും സ്വ​​​ന്തം താ​​​ത്പ​​​ര്യ​​​ങ്ങ​​​ളും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് സൗ​​​ദി, തു​​​ർ​​​ക്കി, പാ​​​ക്കി​​​സ്ഥാ​​​ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന പ്ര​​​തി​​​രോ​​​ധ​​​കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കു​​​ന്ന​​​തി​​​നോ​​​ടു ബം​​​ഗ്ലാ​​​ദേ​​​ശി​​​ന് അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ടാ​​​ണു​​​ള്ള​​​തെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ സ​​​ഹ​​​മ​​​ന്ത്രി ഹു​​​മ​​​യൂ​​​ൺ ക​​​ബീ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. ബം​​​ഗ്ലാ​​​ദേ​​​ശ് ഫ​​​സ്റ്റ് എ​​​ന്ന് ന​​​യ​​​മാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള​​​തെ​​​ന്നും ദേ​​​ശീ​​​യ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു മു​​​ൻ​​​തൂ​​​ക്കം ന​​​ൽ​​​കു​​​ന്ന വി​​​ദേ​​​ശ​​​ന​​​യ​​​മാ​​​ണു രാ​​​ജ്യം പി​​​ന്തു​​​ട​​​രു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​തി​​​നൊ​​​പ്പം പാ​​​ക്കി​​​സ്ഥാ​​​നു​​​മാ​​​യു​​​ള്ള ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധം ശ​​​ക്ത​​​മാ​​​ക്കാ​​​നും വ്യാ​​​പാ​​​ര​​​വും ജ​​​ന​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള സ​​​മ്പ​​​ർ​​​ക്ക​​​വും വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും ബം​​​ഗ്ലാ​​​ദേ​​​ശ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു​​​ണ്ട്. സൗ​​​ദി കി​​​രീ​​​ടാ​​​വ​​​കാ​​​ശി മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ന്‍റെ ക്ഷ​​​ണ​​​പ്ര​​​കാ​​​രം ബം​​​ഗ്ലാ​​​ദേ​​​ശ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി താ​​​രി​​​ഖ് റ​​​ഹ്മാ​​​ൻ റി​​​യാ​​​ദ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​മെ​​​ന്നും ഇ​​​തി​​​ന്‍റെ തീ​​​യ​​​തി ഉ​​​ട​​​ൻ​​​പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. രാ​​​ജ്യ​​​ത്തെ ജ​​​ന​​​ങ്ങ​​​ളു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി​​​യ ശേ​​​ഷം മാ​​​ത്ര​​​മേ സ​​​ഖ്യം സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള അ​​​ന്തി​​​മ​​​തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കൂയെ​​​ന്ന് ബം​​​ഗ്ലാ​​​ദേ​​​ശ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​സ​​​ഹ​​​മ​​​ന്ത്രി ഷ​​​മാ ഒ​​​ബെ​​​യ്ദ് ഇ​​​സ്‌ലാ​​​മും പ്ര​​​തി​​​ക​​​രി​​​ച്ചു.

ഓ​​​ഗ​​​സ്റ്റ് ഏ​​​ഴി​​​ന് സൗ​​​ദി​​​യി​​​ൽ​​വ​​​ച്ചാ​​​ണ് സൗ​​​ദി അ​​​റേ​​​ബ്യ, തു​​​ർ​​​ക്കി, പാ​​​ക്കി​​​സ്ഥാ​​​ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ പ്ര​​​തി​​​രോ​​​ധ​​​ക​​​രാ​​​റി​​​ൽ ഒ​​​പ്പു​​​വ​​​ച്ച​​​ത്. ക​​​രാ​​​ർ​​​പ്ര​​​കാ​​​രം, മൂ​​​ന്നു​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ഒ​​​ന്നി​​​നു​​​നേ​​​രേ ഉ​​​ണ്ടാ​​​കു​​​ന്ന സാ​​​യു​​​ധ ആ​​​ക്ര​​​മ​​​ണം മൂ​​​ന്നു രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും നേ​​​രേ​​​യു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കും.

Latest News

Corehub Up